|
അന്തഃഛിദ്രത്തിലേക്കു കൂപ്പുകുത്തുകയാണ് അണ്ണാ ഹസാരെ പ്രസ്ഥാനം. ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ ഇനി നേരിടാനിരിക്കുന്നത് അവര്‍ക്കുള്ളില്‍ത്തന്നെ അധികാര വടംവലിയുടെ നാളുകള്‍. അഴിമതി വിരുദ്ധ ആഘോഷത്തിന്‍റെ ആള്‍ക്കൂട്ടലഹരി അടങ്ങിയതിനു പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര കലഹം. ലോക്പാല്‍ ബില്‍ എന്ന ഒറ്റ അജന്‍ഡയിലായിരുന്നു ഹസാരെ പ്രസ്ഥാനത്തിന്‍റെ പിറവി. ചില ദേശീയ ചാനലുകള്‍ ഏറ്റെടുത്ത പ്രചാരണ ക്വൊട്ടേഷനുകള്‍ അണ്ണയെ...
|