|
കൂനിന്മേല്‍ കുരു എന്ന അവസ്ഥയിലാണു നമ്മുടെ രാജ്യത്തെ കര്‍ഷകര്‍. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച ഒരു വശത്ത്. താങ്ങാന്‍ കഴിയാത്ത ഉത്പാദനച്ചെലവ് മറുവശത്ത്. അറിയാവുന്ന തൊഴിലെടുത്ത് ജനങ്ങളെ തീറ്റിപ്പോറ്റി, ഒടുവില്‍ കടം കയറി ജീവനൊടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവര്‍. മറ്റെല്ലാ തൊഴില്‍ മേഖലയിലും സംഘടിത ശേഷികൊണ്ടു കണക്കു പറഞ്ഞ് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമ്പോള്‍, പകലന്തിയോളം പണിയെടുത്തു നടുവൊടിഞ്ഞു...
|