ബെലൊ ഹൊറിസോണ്ടെ: നൈജീരിയയുടെ ഗോള്‍പ്രളയത്തില്‍ മാത്രമാണ് കുഞ്ഞു താഹിതി മുങ്ങിപ്പോയത്. മനോഹരമായ എസ്റ്റാഡസിയോ മിനെയ്‌റോയില്‍ ആര്‍ത്തിരമ്പിയ ലക്ഷങ്ങളുടെ മനസ്സില്‍ തലപ്പൊക്കത്തോടെയാണ് ഈ പെസഫിക് ദ്വീപിലെ താരങ്ങള്‍ ഇരിപ്പുറപ്പിച്ചത്. കഷ്ടിച്ച് ആയിരംപേരുടെ മുന്നില്‍ മാത്രം കളിച്ചുശീലിച്ചവര്‍ക്ക് സ്‌റ്റേഡിയത്തിലെ അരലക്ഷത്തോളം വന്ന ആരാധകരുടെ കടലിരമ്പത്തല്‍ കാലിടറിയില്ല. നാലു തവണ ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിച്ച... |