അന്തമില്ലാത്ത ജാതിക്കൂട്ടങ്ങള്‍ കേരളത്തെ ഒരു കാലത്തു ഭ്രാന്താലായമാക്കിയിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പല സമുദായങ്ങളുടെയും വളര്‍ച്ചയെ പിന്നോട്ടടിച്ചു. ജാതി വ്യവസ്ഥ മനുഷ്യരെ ചൂഷകരും ചൂഷിതരുമായി രണ്ടായി പകുത്തു. ഈ പങ്കുവയ്ക്കലില്‍ വലിയൊരു വിഭാഗം പിന്നാക്കം നിന്നുപോയി. ചില സമുദായങ്ങള്‍ സാമൂഹിക ദുഃസ്ഥിതികളെത്തുടര്‍ന്നു ക്ഷയിക്കുകയും ചെയ്തു. ഓരോ കാലത്ത് ഇവിടെ ജനിക്കുകയും സമൂഹത്തില്‍ വളരെ ശക്തമായി... |