| പാലക്കാട്: ലഭ്യതക്കുറവുകാരണം മത്സ്യത്തിന് വില കൂടി. എന്നാല്‍, പച്ചക്കറികളിലേക്ക് ചുവടുമാറ്റി കീശയുടെ കനംകുറയാതെ സൂക്ഷിക്കാമെന്ന് കരുതിയാല്‍ തെറ്റി. കാര്‍ഷിക ജില്ലയായ പാലക്കാട്ട് പച്ചക്കറിവില ശരവേഗത്തിലാണ് ഉയരുന്നത്.ചെറിയ ഉള്ളിയുടെ തൊലി പൊളിക്കേണ്ട, വില കേട്ടാല്‍ മതി കണ്ണുനിറയാന്‍. 70 രൂപയാണ് കിലോഗ്രാമിന്. ഒരു മാസത്തിനിടെ ഉയര്‍ന്നത് 15 രൂപ. ചെറിയ ഉള്ളിക്ക് മാത്രമല്ല, വെളുത്തുള്ളിക്കും കറിവേപ്പിലയ്ക്കുംവരെ... |