| അടക്കാത്തോട്(കണ്ണൂര്‍): കേളകം പഞ്ചായത്തിലെ അടക്കാത്തോട്ടില്‍ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. അടക്കാത്തോട് നാരങ്ങത്തട്ടിലെ ഇരമ്പിപ്ലാക്കല്‍ ഇ.എ.ഇബ്രാഹിം (58) ആണ് മരിച്ചത്. മകള്‍ സൈനബ, പുത്തന്‍പറമ്പില്‍ ഫാത്തിമ (62), കല്ലുകൂട്ടം നജീബിന്റെ മക്കളായ സജാദ് (3), സവാദ് (2), ഭാര്യ നുസറത്ത്, പഞ്ചായത്തംഗം സാദിയ മുഹമ്മദ് സാലി, അവരുടെ ഭര്‍ത്താവ് സാലി, ഓട്ടോ ഡ്രൈവര്‍... |