| നബാര്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയിലധികം രൂപ (1,06,562 കോടി രൂപ) വായ്പാ സഹായമായി വിതരണം ചെയ്തു. 2011-12-ല്‍ ഇത് 81,000 കോടി രൂപയായിരുന്നു. 31.55 ശതമാനമാണ് വളര്‍ച്ച. നബാര്‍ഡിന്റെ ആസ്തി 2,13,000 കോടി രൂപയായി വര്‍ദ്ധിച്ചു. 2012 മാര്‍ച്ചില്‍ ഇത് 1,82,075 കോടി രൂപയായിരുന്നു. സഹകരണ ബാങ്കുകള്‍ക്കും, മേഖലാ ഗ്രാമീണ ബാങ്കുകള്‍ക്കും നല്‍കിയ ഹ്രസ്വകാല വായ്പ 66,180... |